Saturday, March 31, 2012

നാർസിസസ്‌


ഞാൻ സ്നേഹിച്ചതെന്നെ മാത്രമായിരുന്നു,സ്വന്തം പ്രതിബിംബത്തിൽ അനുരക്തനായ വിഡ്ഢിയായ നാർസിസസിനെപ്പോലെ.ഒരു പുഴയും ഒരു കണ്ണാടിയും എന്നെ പ്രതിഫലിപ്പിച്ചില്ല,നീയല്ലാതെ.എന്നിലെ എന്നെ നിന്നിലെ നിന്നിലൂടെ ഞാൻ കണ്ടു.അതുകൊണ്ട്‌ മാത്രമാണ്‌ ഞാൻ നിന്നെ പ്രണയിച്ചത്‌.പക്ഷേ എന്നെ ഞാനറിഞ്ഞതുപോലെ നീയറിഞ്ഞില്ല.അല്ലെങ്കിലും ഏതു തെണ്ടിയാണെന്നെ മനസ്സിലാക്കിയിരിക്കുന്നത്‌?നിഗൂഡതകളുടെ പൂങ്കാവനമെന്നു വിശേഷിപ്പിച്ച്‌ നീ നടന്നകന്നു.
അവഗണനകൾ എനിക്കു പുത്തരിയല്ല.തീയിൽ കുരുത്ത എന്നെ തീപ്പെട്ടിക്കൊള്ളി കാണിച്ചു പേടിപ്പിക്കുകയോ?
ഹാ ഹാ ഹാ...
നീയറിഞ്ഞോ,നമ്മുടെ പ്രണയത്തെ നിന്റെ അവഗണനയുടെ കാട്ടുവള്ളികളാൽ ഞാൻ ബന്ധിച്ചു മനസ്സിലെ തട്ടിൻപുറത്തേക്കു തട്ടി.അമാവാസി നാളിൽ അതവിടെക്കിടന്നു കെട്ടുപൊട്ടിക്കാൻ ഭഗീരഥപ്രയത്നം നടത്തുമ്പോൾ മനസ്സിന്റെ കെട്ടഴിയാതിരിക്കാൻ അമ്മാവന്റെ അലമാരയിൽനിന്നു കട്ടെടുത്ത പട്ടയടിച്ച്‌ ഞാനാകാശം നോക്കിക്കിടക്കും.കഞ്ചാവടിച്ച്‌ കിറുങ്ങിയപോലെ നമ്മുടെ പ്രണയമപ്പോൾ അവിടെ കറങ്ങിനടക്കുന്നുണ്ടാവും,ഗതികിട്ടാതലയുന്ന ആത്മാവിനേപ്പോലെ.

No comments:

Post a Comment